സാർവത്രിക ആരോഗ്യ പരിരക്ഷാ സൂചിക: ജി 20 ൽ പത്താം സ്ഥാനം നേടി സൗദി

2025-ലെ ശരാശരി ആയുർദൈർഘ്യം 79.7 വർഷമായി

Update: 2025-12-13 13:31 GMT

റിയാദ്: സാർവത്രിക ആരോഗ്യ പരിരക്ഷാ സൂചികയിൽ വമ്പൻ പുരോഗതി കൈവരിച്ച് സൗദി അറേബ്യ. ജി 20 രാജ്യങ്ങളിൽ പത്താം സ്ഥാനമാണ് രാജ്യം നേടിയത്. ലോകാരോഗ്യ സംഘടനയുടെയും ലോകബാങ്കിന്റെയും ട്രാക്കിംഗ് യൂണിവേഴ്സൽ ഹെൽത്ത് കവറേജ്: ഗ്ലോബൽ മോണിറ്ററിംഗ് റിപ്പോർട്ട് 2025 ലാണ് ഇക്കാര്യം പറയുന്നത്.

ഏറ്റവും പുതിയ അപ്‌ഡേറ്റിൽ സൗദിയുടെ സ്‌കോർ 83 പോയിന്റിലെത്തിയിരിക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ ഒമ്പത് പോയിന്റ് വർധനവാണ് രേഖപ്പെടുത്തിയത്. ഉയർന്ന ആരോഗ്യ പരിരക്ഷയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

2016-ൽ ഏകദേശം 74 വർഷമായിരുന്നു സൗദിയിലെ ശരാശരി ആയുർദൈർഘ്യം. എന്നാൽ 2025-ൽ ഏകദേശം 79.7 വർഷമായി വർധിച്ചു. 2030-ഓടെ 80 വർഷമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അസുഖങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാൻ ഒരുക്കിയ ആരോഗ്യ സംവിധാനങ്ങളുടെ വികസനമാണ് കുതിപ്പിന് കാരണം. സിഹ്ഹത്തീ, സിഹ്ഹ വെർച്വൽ ഹോസ്പിറ്റൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകിയതും വളർച്ചയുടെ കാരണമായി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News