റഷ്യ - യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി; 30 രാജ്യങ്ങൾ പങ്കെടുക്കുന്ന സമ്മേളനം ജിദ്ദയിൽ

സൗദി അറേബ്യ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ യുക്രൈൻ, പാശ്ചാത്യ രാജ്യങ്ങള്‍, ഇന്ത്യ ഉൾപ്പെടെ 30 ഓളം രാജ്യങ്ങൾ പങ്കെടുക്കും.

Update: 2023-07-30 17:34 GMT
Editor : anjala | By : Web Desk
Advertising

ജിദ്ദ: റഷ്യ - യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാന്‍ സമാധാന മധ്യസ്ഥ ശ്രമവുമായി സൗദി അറേബ്യ. 30 രാജ്യങ്ങൾ പങ്കെടുക്കുന്ന പ്രത്യേക സമാധാന സമ്മേളനത്തിന് ജിദ്ദ സാക്ഷ്യം വഹിക്കും. ആഗസ്റ്റ് അഞ്ച്, ആറ് തിയതികളിലാണ് സമ്മേളനം. യുക്രെയ്ൻ സമാധാനം പുനഃസ്ഥാപിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ സൗദി അറേബ്യ ശ്രമം തുടങ്ങിയിരുന്നു. ജിദ്ദയിലെ അറബ് ലീഗ് സമ്മേളനത്തിലെത്തിയ യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കിക്ക് ഇക്കാര്യത്തിൽ സൗദി കിരീടാവകാശി ഉറപ്പ് നൽകിയിരുന്നു.

മെയ് മാസം നടന്ന ചർച്ചയിലായിരുന്നു ഇത്. ഇതിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന നീക്കം. ആഗസ്റ്റ് അഞ്ച്, ആറ് തിയ്യതികളില്‍ ജിദ്ദയില്‍ സൗദി അറേബ്യ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ യുക്രൈൻ, പാശ്ചാത്യ രാജ്യങ്ങള്‍, ഇന്ത്യ ഉൾപ്പെടെ 30 ഓളം രാജ്യങ്ങൾ പങ്കെടുക്കും. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രൈനിൽ റഷ്യ പിടികൂടിയ പത്ത് വിദേശികളെ മോചിപ്പിക്കാൻ സൗദി കിരീടാവകാശി ഇടപെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായുള്ള അടുത്ത ബന്ധമാണ് ഈ നീക്കം സാധ്യമാക്കിയത്. ഇതിനാൽ തന്നെ സൗദിയുടെ പുതിയ നീക്കത്തിൽ പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News