മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ; പിഎസ്ജിക്കെതിരെയുള്ള സൗദി ഇലവനെ പ്രഖ്യാപിച്ചു

ലോകകപ്പിൽ സൗദിക്കായി ഇറങ്ങിയ മുൻനിര താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്

Update: 2023-01-17 18:16 GMT
Advertising

റിയാദ്: പിഎസ്ജിയുമായുള്ള മത്സരത്തിനുള്ള സൗദി ഇലവനെ പ്രഖ്യാപിച്ചു. അൽ നസ്‌റിന്റെയും ഹിലാലിന്റെയും താരങ്ങളെ ചേർത്തുള്ള ടീമാണ് റിയാദിൽ പി എസ് ജിയെ നേരിടുക. മെസ്സിയും ക്രിസ്റ്റ്യാനോയും നേരിട്ടു ഏറ്റുമുട്ടുന്ന മത്സരമെന്ന പ്രത്യേകതയുള്ളതിനാൽ ആവേശത്തിലാണ് ആരാധകർ.

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി ടീമിനെ നയിക്കുക. ലോകകപ്പിൽ സൗദിക്കായി ഇറങ്ങിയ മുൻനിര താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. അൽ നസ്‌റുമായി കരാർ ഒപ്പു വെച്ച ക്രിസ്റ്റ്യാനോക്ക് ഇതുവരെ ക്ലബ്ബിന് വേണ്ടി ഇറങ്ങാനായിട്ടില്ല. അതിനാൽ സൗദിയിലെ ക്രിസ്റ്റ്യാനോയുടെ പുതിയ വരവിന് ശേഷമുള്ള ആദ്യ മത്സരമെന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. പിഎസ്ജിക്കായി മെസ്സിയും എംബാപ്പെയും ഉൾപ്പെടെയുള്ള താരങ്ങളെത്തുന്നതിനാൽ മത്സരം മനോഹരമാകും.

ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. അറുപതിനായിരം പേർക്കിരിക്കാവുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുപോയിരുന്നു. കുറഞ്ഞ എണ്ണം പ്രവാസികൾക്കാണ് ഇതിനാൽ ടിക്കറ്റ് ലഭിച്ചത്. ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ പ്രിയ താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് സൗദി പ്രവാസികൾ.


Full View

Saudi XI for the match against PSG has been announced

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News