ജിദ്ദയിൽ ടീം ഷറഫിയ്യ സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി
ഈത്താത്ത് ട്രാവൽസ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ റഫീഖ് നെല്ലാകണ്ടി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു
Update: 2022-10-03 18:46 GMT
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ടീം ഷറഫിയ്യ സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെൻറിന് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗ്ലോബ് എഫ്.സി ഖാലിദ് ബിൻ വലീദ് എഫ് സി യെ പരാജയപ്പെടുത്തി.
രണ്ടാം മത്സരത്തിൽ എച്ച്എംആർ-എഫ് സി രണ്ട് ഗോളുകൾക്ക് കെ കൺഫേർട്ട് റെഡ്‌സിയെയും പരാജയപ്പെടുത്തി. ഈത്താത്ത് ട്രാവൽസ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ റഫീഖ് നെല്ലാകണ്ടി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീൻ വാഴയിൽ, നിസാം പാപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.