സൗദിയുടെ വിവിധ മേഖലകളില്‍ തൊഴില്‍ നൈപുണ്യ പരീക്ഷകള്‍ തുടരുന്നു

സൗദിയിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അയാളുടെ ഇഖാമയിലുള്ള പ്രഫഷനിൽ വൈദഗ്ധ്യമുണ്ടോ എന്ന് പരിശോധിക്കലാണ് പരീക്ഷയുടെ ലക്ഷ്യം

Update: 2021-09-19 18:13 GMT
Editor : Nidhin | By : Web Desk
Advertising

സൗദിയുടെ വിവിധ ഭാഗങ്ങളിൽ തൊഴിൽ നൈപുണ്യ പരീക്ഷകൾ തുടരുന്നു. ഓരോരുത്തരുടേയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ മേഖലയിൽ അവർക്ക് കഴിവുണ്ടോ എന്നതാണ് പരീക്ഷയിലൂടെ പരിശോധിക്കുന്നത്.

സൗദിയിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അയാളുടെ ഇഖാമയിലുള്ള പ്രഫഷനിൽ വൈദഗ്ധ്യമുണ്ടോ എന്ന് പരിശോധിക്കലാണ് പരീക്ഷയുടെ ലക്ഷ്യം. ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആന്‍ഡ് വൊക്കേഷണൽ ട്രെയിനിങ്ങിന്‍റെ മേൽനോട്ടത്തിലാണ് പരീക്ഷ.

തിയറി പരീക്ഷകളിൽ ഭൂരിഭാഗവും കമ്പ്യൂട്ടറിലാണ് നടത്തുന്നത്. ബാക്കിയുള്ളത് പ്രാക്ടികൽ പരീക്ഷയാണ്. പുതിയ വിസകളിൽ വരുന്നവർക്ക് വിദേശത്ത് വെച്ച് തന്നെ ഈ ടെസ്റ്റ് നടത്തും. നിലവിൽ രാജ്യത്തതുള്ളവർക്കാണ് ഇപ്പോൾ പരീക്ഷ. നിലവിൽ 500 മുതല്‍ തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കാണ് പരീക്ഷ. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലൽ പരീക്ഷ തുടങ്ങും. ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലാണ് ആരംഭിക്കുക. ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നടപ്പാക്കും.

സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News