സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം; സഹായവുമായി ഇറാം ഗ്രൂപ്പ്
തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോകുന്ന എല്ലാ ഉദോഗാർത്ഥികൾക്കും സ്‌കിൽ വെരിഫിക്കേഷൻ നിർബന്ധമാക്കിയതോടെ ഇതിനുള്ള വഴിയറിയാതെ കുഴങ്ങുന്നവരെ സഹായിക്കാൻ സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പ് രംഗത്ത്.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ഇന്ത്യയിലുള്ള സൗദി എംബസി കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. 2023 ജൂൺ ഒന്ന് മുതൽ സൗദി അറേബ്യയിലേക്ക് പതിനഞ്ചിലധികം ടെക്‌നിക്കൽ ട്രേഡിലേക്ക് വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകൃത സ്‌കിൽ വെരിഫിക്കേഷൻ സെന്ററിൽ പോയി പ്രഫഷണൽ അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടണമെന്ന് റോയൽ സൗദി എംബസി ഇന്ത്യയിലുള്ള എല്ലാ അംഗീകൃത റിക്രൂട്ടിങ് എജൻസികൾക്കും നൽകിയ സർക്കുലറിലൂടെ അറിയിച്ചു.
സൗത്ത് ഇന്ത്യയിൽ കേരളത്തിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള എസ്‌പോയർ അക്കാദമിയിൽ നിലവിൽ അഞ്ചു ട്രേഡുകൾക്ക് എസ്.വി.പി നടത്താൻ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പ്ലംബിങ്, വെൽഡിങ്, ഇലക്ട്രീഷൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷൻ, എച്ച്.വി.എ.സി തുടങ്ങിയ ട്രേഡുകളിൽ നിലവിൽ എസ്‌പോയർ അക്കാദമിയിൽ PAC _ SVP ട്രേഡ് ടെസ്റ്റ് നടത്താവുന്നതാണ്.
സ്‌കിൽ ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് www.eramskills.in വെബ് സൈറ്റിലൂടെയോ അല്ലെങ്കിൽ അംഗീകൃത റിക്രൂട്ടിങ് ഏജൻസിയുമായോ ബന്ധപ്പെടണം.
പതിനാലിൽ അധികം രാജ്യങ്ങളിലായി മുപ്പതിലധികം കമ്പനികളും നൂറ്റമ്പതിൽപരം ഓഫീസുകളും ഉള്ള ഇറാം ടെക്നോളജീസ് കേന്ദ്ര സർക്കാരിന്റെ NSDC നോൺ ഫണ്ടിങ് പാർട്ട്ണർ ആണ്. കൂടാതെ കേരള സർക്കാരിന്റെ KASE , അസാപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയ്‌നിങ് & ഓപ്പറേറ്റിങ് പാർട്ട്ണറുമാണ്.
കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്-ഇൻഡോ അറബ് കോ ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയരക്ടർ.