Writer - razinabdulazeez
razinab@321
ദമ്മാം: സൗദിയില്‍ പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവ്. മെയില്‍ പണപ്പെരുപ്പം 2.2 ശതമാനമായി കുറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളെ അപേക്ഷിച്ചാണ് കുറവ്. എന്നാല്‍ ഭവന വാടകയിലെ അനിയന്ത്രിതമായ വര്‍ധനവും, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധന വിലകളിലുള്ള വര്‍ധനവും തുടരുന്നു. മെയില്‍ രാജ്യത്തെ ഭവന വാടക നിരക്ക് 6.8 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, റെഡിമെയ്ഡ്സ് ആന്‍റ് ഫുട്ട് വേർ, ഗതാഗതം, ആരോഗ്യം, കമ്മ്യൂണിക്കേഷന്‍ സേവനങ്ങളില്‍ കുറവ് അനുഭവപ്പെട്ടു. പണപ്പെരുപ്പം കൂടിയ നിരക്കില്‍ തുടരുന്നുണ്ടെങ്കിലും ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തുന്ന ഏക രാജ്യം സൗദിയാണ്.