ഡോ. സിദ്ധീഖ് അഹമ്മദിന് സ്മാർട്ട് പാലക്കാടിന്റെ സന്നദ്ധ സേവാ പുരസ്‌കാരം

Update: 2022-09-01 07:00 GMT

വ്യവസായിയും, ഇറാം ഗ്രൂപ്പ് സി.എം.ഡിയും പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദിന് മികച്ച 'സന്നദ്ധ സേവാ' പുരസ്‌കാരം സമ്മാനിച്ചു.

പാലക്കാടിന്റെ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മികച്ച സംഭാവനകൾ നൽകുന്നവരെ ആദരിക്കുന്നതിനായി പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലാണ് ഈ പുരസ്‌കാരത്തിന് രൂപം നൽകിയത്.

കഴിഞ്ഞദിവസം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ ഷാഫി പറമ്പലിന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അവാർഡ് സമ്മാനിച്ചു.

അറബ് മേഖല കേന്ദ്രമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിസിനസ് ശൃംഖല പടുത്തിയർത്തി രാജ്യത്തിന്റെ യശ്ശസ് ഉയർത്തിയ സംരഭകനാണ് സിദ്ദീഖ് അഹമ്മദെന്നും അദ്ദേഹത്തിനുള്ള പാലക്കാടിന്റെ ആദരമായാണ് അവാർഡ് സമ്മാനിച്ചതെന്നും എം.എൽ.എ ഷാഫി പറമ്പിൽ പറഞ്ഞു. ലോകത്തിന്‍റെ അതിരുകളിലേക്ക് വളരുമ്പോഴും ഒരു പാലക്കാട്ടുകാരൻ എന്ന നിലയിൽ സ്വന്തം നാടിന്‍റെ വികസന മേഖലകളിൽ അദ്ദേഹം നൽകുന്ന സംഭാവനകൾ അദ്ദേഹത്തെ ആദരിക്കാൻ ഞങ്ങളെ നിർബന്ധിതമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

വേനൽക്കാലങ്ങളിൽ കടുത്ത വരള്ച്ചയും, തീക്കാറ്റും അനുഭവപ്പെടുന്ന പാലക്കാട്ടെ ഉപയോഗ്യ ശൂന്യമായ നൂറുകണക്കിന് ജലാശയങ്ങളും, കിണറുകളും, കുളങ്ങളും വൃത്തിയാക്കി അതിലെ ജലസ്രോതസ്സുകളെ തിരികെയെത്തിക്കുകയും തടയണകൾ പണിഞ്ഞ് ജലക്ഷാത്തിന് ഒരു പരിധിവരെ പരിഹാരം കാണുകയും ചെയ്ത വിപ്ലവകരമായ പ്രവർത്തനത്തിന് ഡോ. സിദ്ധീഖ് അഹമ്മദ് നേതൃത്വം നൽകിയിരുന്നു. ഒപ്പം ഒരു ലക്ഷത്തിലധികം വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. പാലക്കാട് മങ്കര, പനന്തറ വീട്ടിൽ അഹമ്മദ്-മറിയുമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ ഇളയവനാണ് സിദ്ദീഖ് അഹമ്മദ്. നുഷൈബയാണ് ഭാര്യ. റിസ്വാൻ, റിസാന, റിസ്വി എന്നിവർ മക്കളാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News