റിയാദ് എയർപോർട്ടിലെ ടെർമിനൽ മാറ്റങ്ങൾ വിജയകരമായി പൂർത്തിയാക്കി

ഇന്ത്യയുടേതുൾപ്പെടെ വിദേശ വിമാനക്കമ്പനികൾ ടെർമിനൽ അഞ്ചിൽ നിന്ന് സർവീസ് നടത്തും

Update: 2026-02-26 03:04 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദിയിലെ റിയാദിൽ ടെർമിനൽ മാറ്റങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയുടേതുൾപ്പെടെ വിദേശ വിമാനക്കമ്പനികൾ ഇനി ടെർമിനൽ അഞ്ചിൽ നിന്നാകും സർവീസ് നടത്തുക. ടെർമിനൽ ഒന്നു മുതൽ നാലു വരെയുള്ളവ പൂർണമായും സൗദി വിമാനക്കമ്പനികളുടെ സർവീസിനാണ് ഉപയോഗിക്കുക. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് നടപ്പായത്.

ടെർമിനൽ ഒന്നും രണ്ടും സൗദി വിമാനക്കമ്പനികളുടെ ഇന്ത്യയിലേക്കുൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസിനാണ് ഉപയോഗിക്കുക. ടെർമിനൽ ഒന്ന് വഴി ഫ്ലൈനാസും ഫ്ലൈ അദീലും സർവീസ് നടത്തും. ടെർമിനൽ രണ്ടിൽ നിന്ന് റിയാദ് എയറും സൗദി എയർലൈൻസും ഇതുപോലെ അന്താരാഷ്ട്ര സർവീസ് നടത്തും. ടെർമിനൽ മൂന്നും നാലും ഇനി ആഭ്യന്തര സർവീസിനാണ് ഉപയോഗിക്കുക.

ടെർമിനൽ മൂന്ന് സൗദി എയർലൈൻസും ടെർമിലൽ നാല് ഫ്ലൈനാസും ഫ്ലൈ അദീലും ഉപയോഗിക്കും. ഫലത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ടെർമിനലെല്ലാം സൗദി വിമാനക്കമ്പനികൾക്ക് മാത്രമായി. നേരത്തെ ആഭ്യന്തര സർവീസ് നടത്തിയിരുന്ന ടെർമിനൽ അഞ്ച് വിദേശ വിമാനക്കമ്പനികളുടെ സർവീസിനാണ് ഉപയോഗിക്കുക. മാറ്റങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയതായി വിമാനത്താവള കമ്പനി അറിയിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News