വിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന, 20 കാരിക്ക് റിയാദിൽ ഉജ്വല വരവേൽപ്പ്

സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 മൈൽ ദൂരം പറക്കുകയാണ് സാറയുടെ ലക്ഷ്യം

Update: 2022-01-07 17:42 GMT

റിയാദ്: പ്രായം വെറും 20, പ്രഫഷൻ - പൈലറ്റ്, സ്വപ്നം - ഒറ്റയ്ക്ക്  വിമാനമോടിച്ച് ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ച് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം പിടിക്കുക. 

ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാകാനുള്ള ശ്രമത്തിൽ, ബെൽജിയം സ്വദേശിനിയായ സാറ റഥർഫോർഡിന്  വ്യാഴാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമൊരുക്കാൻ അധികൃതർക്ക് ഇതിൽ കൂടുതലെന്തു കാരണമാണു വേണ്ടത്.



 


കിങ്ണ്ഡം വിഷൻ 2030 ന്റെ ഭാഗമായി  വ്യോമയാന മേഖലയിൽ സൗദി വനിതകളെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട്, ഈ മേഖലയിലെ സ്ത്രീകളുടെ പങ്കിനെ എടുത്ത് കാണിക്കുന്നതിനും അവർക്ക് ഈ മേഖലയിലുള്ള സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതിനും വേണ്ടി ക്കൂടിയാണ് സൗദി ഏവിയേഷൻ വിഭാഗം സാറയ്ക്ക് ഇത്തരത്തിലൊരു സ്വീകരണമൊരുക്കിയത്.

Advertising
Advertising

യുഎഇയിൽ നിന്നാണ് സാറ നേരെ റിയാദിലെത്തിയത്. സൗദി അറേബ്യയിലെ ബെൽജിയം അംബാസഡർ ഡൊമിനിക് മൈനറും  റിയാദ് എയർപോർട്ട് കമ്പനി, സൗദി ഏവിയേഷൻ ക്ലബ് അധികൃതരും ഈ 'കൊച്ചു പൈലറ്റിനെ' വരവേൽക്കാനെത്തിയിരുന്നു.



 


റിയാദിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ സാറ റഥർഫോർഡ് പ്രതികരിച്ചു. തന്റെ യാത്രയ്ക്കിടയിലെ ഓരോ നിമിഷവും അസാധാരണ  അനുഭവമായിരുന്നു.

പെൺകുട്ടികളെയും സ്ത്രീകളെയും അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഒറ്റയ്ക്ക് ലോകമെമ്പാടും പറന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാവുക എന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ടിയുമാണെന്റെ കഠിന ശ്രമങ്ങളെന്നും സാറ പറഞ്ഞു. 

സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 മൈൽ ദൂരം പറക്കുകയാണ് സാറയുടെ ലക്ഷ്യം. 2021 ഓഗസ്റ്റിൽ പടിഞ്ഞാറൻ ബെൽജിയത്തിലെ കോർട്രിജ്ക്-വെവൽ‌ജെം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ്  വെയ്റ്റ്ലെസ് ഷാർക്ക് വിമാനത്തിൽ ലോകം തന്റെ ചിറകുകൾക്ക് കീഴെയാക്കാൻ ചങ്കുറപ്പോടെ സാറ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News