കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാമത് മത്സരം മേയ് 24 ന് യാമ്പുവിൽ നടക്കും

റോയൽ കമ്മീഷനിലെ റദുവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം

Update: 2024-05-22 19:44 GMT
Advertising

യാമ്പു: സൗദിയിൽ ദേശീയതലത്തിൽ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാമത് മത്സരം മേയ് 24 ന് യാമ്പുവിൽ നടക്കും. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയിൽ ആദ്യമായാണ് ദേശീയതലത്തിൽ ഫുട്ബാൾ മേള സംഘടിപ്പിക്കുന്നത്. റോയൽ കമ്മീഷനിലെ റദുവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കാണ് കിക്കോഫ്. മത്സരത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. യാമ്പു കെ.എം.സി.സി ഓഫീസിൽ ചേർന്ന പ്രതിനിധി സംഗമം മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി യാമ്പു ചെയർമാൻ സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു.

സൗദിയിലെ നാല് പ്രവിശ്യകളിൽ നിന്നുമായി എട്ടു ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ കേരളത്തിലെ പ്രശസ്തരായ താരങ്ങൾ കളിക്കുമെന്ന് സംഘാടകർ അറിയിച്ചു. നാസർ നടുവിൽ, നിയാസ് പുത്തൂർ, അലിയാർ മണ്ണൂർ, അയൂബ് എടരിക്കോട് എന്നിവർ സംസാരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News