സൗദിയിൽ ആറാമത് വനിതാ സൈനിക ബാച്ച് പുറത്തിറങ്ങി

142 വനിതാ ഉദ്യോഗസ്ഥരാണ് പുതിയ ബാച്ചിൽ സൈനിക സേവനരംഗത്തേക്ക് എത്തിയത്

Update: 2024-05-22 17:06 GMT
Advertising

ദമ്മാം: പരിശീലനം പൂർത്തിയാക്കിയ ആറാമത് വനിതാ ബാച്ച് കൂടി സൗദി സേനയുടെ ഭാഗമായി. 142 വനിതാ ഉദ്യോഗസ്ഥരാണ് പുതിയ ബാച്ചിൽ സൈനിക സേവനരംഗത്തേക്ക് എത്തിയത്. വനിതാ സൈനിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. ബാച്ചിന്റെ ഗാർഡ് ഓഫ് ഓണർ സൗദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസാമി സ്വീകരിച്ചു.

ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നാഇഫ് രാജകുമാരന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. പരിശീലനം നേടിയ വനിത സൈനികർ പരേഡും സാഹസിക പ്രകടനങ്ങളും അവതരിപ്പിച്ചു. പുതിയ ബാച്ചിലെത്തിയ സേനാ അംഗങ്ങളെ പ്രത്യേക ഉത്തരവാദിത്വങ്ങളും സുരക്ഷാ ചുമതലകളും ഏൽപ്പിക്കുമെന്ന് സേനവൃത്തങ്ങൾ വ്യക്തമാക്കി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News