നാലു ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി കേന്ദ്ര വിദേശകാര്യ സെക്രട്ടറി മടങ്ങി

ഹജ്ജിനെത്തുന്ന ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ തയ്യാറെടുപ്പുകൾ സെക്രട്ടറി നേരിൽ സന്ദർശിച്ച് വിലയിരുത്തി

Update: 2024-05-08 17:48 GMT
Advertising

ദമ്മാം: സൗദിയിൽ നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര വിദേശകാര്യ സെക്രട്ടറി മുക്തേഷ് കെ പരദേശി മടങ്ങി. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലെ കോൺസുലാർ, പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അസോസിയേഷൻ എന്നിവയുടെ ചുമതലയുള്ളയാളാണ് മുക്തേഷ്. ഇത്തവണത്തെ ഹജ്ജിനെത്തുന്ന ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ തയ്യാറെടുപ്പുകൾ സെക്രട്ടറി നേരിൽ സന്ദർശിച്ച് വിലയിരുത്തി.

റിയാദിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ സഹമന്ത്രി സഊദ്ബിൻ മുഹമ്മദ് അൽസാത്തിയുമായും, വൈദ്യുതികാര്യ സഹമന്ത്രി നാസർ അൽഖഹ്താനിയുമായും, വാതക വകുപ്പ് സഹമന്ത്രി മുഹമ്മദ് അൽ ഇബ്രാഹീം എ്ന്നിവരുമായും ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധവും ഊർജ്ജ മേഖലയിലെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി.

റിയാദിലെ ജി.സി.സി സെക്രട്ടറിയേറ്റ് സന്ദർശിച്ച മുക്തേഷ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോക്ടർ അബ്ദുൽ അസീസ് അൽ ഉവൈഷെഗുമായി കൂടികാഴ്ച നടത്തി. മേഖലയിലെ വ്യാപാരം, സുരക്ഷ, സാംസ്‌കാരിക വനിമയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News