2025 മൂന്നാം പാദം; സൗദിയിൽ ചെറുകിട സംരംഭങ്ങൾക്ക് നൽകിയ സഹായത്തിൽ 36% വർധന
ആകെ നൽകിയത് 44,690 കോടി റിയാൽ
Update: 2026-01-30 15:19 GMT
റിയാദ്: കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സൗദിയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നൽകിയ സഹായത്തിൽ 36% വർധന. മൂന്നാം പാദത്തിൽ മാത്രം ആകെ 44,690 കോടി റിയാൽ സംരംഭങ്ങൾക്ക് നൽകി. ബാങ്കിലൂടെയും മറ്റു ഫിനാൻസ് മേഖലകളിലൂടെയുടെയുമാണ് ധനസഹായം നൽകിയത്. സൗദി സെൻട്രൽ ബാങ്കാണ് കണക്കുകൾ പുറത്തു വിട്ടത്.
ചെറുകിട സ്ഥാപനങ്ങൾക്ക് 4960 കോടി റിയാലും, ഇടത്തരം സ്ഥാപനങ്ങൾക്ക് 1,330 കോടി റിയാലുമാണ് അധിക സഹായം നൽകിയത്. ബാങ്കിങ് മേഖല വഴി 95.7%ന്റെയും മറ്റു ഫിനാൻസ് കമ്പനികൾ വഴി 4.3%ന്റെയും സഹായങ്ങൾ നൽകിയെന്നാണ് കണക്ക്. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ജോലി അവസരങ്ങൾ സൃഷ്ടിക്കുക, വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടി.