തൃശൂർ പ്രീമിയർ ലീഗ്; കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് മൂന്നാമതും ജേതാക്കൾ

Update: 2023-10-31 13:54 GMT

തൃശൂർ ജില്ല ക്രിക്കറ്റ് പ്രീമിയർ ലീഗി കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് മൂന്നാമതും ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ 8 വിക്കറ്റിനാണ് തൃശൂർ സൂപ്പർ സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചത്.

സെമിയിൽ യുണൈറ്റഡ് സ്ട്രൈകേഴ്സ് അഴീക്കോഡിനെ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സും ഗൾഫ് റോക്ക് സ്മാഷേഴ്സിനെ തൃശൂർ സൂപ്പർ സ്ട്രൈക്കേഴ്സും പരാജയപ്പെടുത്തി. രണ്ട് ദിവസങ്ങളിലായി ദമ്മാം ഗുക്ക സ്റ്റേഡിയത്തിലാണ് രാത്രിയും പകലുമായി ജെൻട്രി മെമ്മോറിയൽ തൃശൂർ നാട്ടുകൂട്ടം പ്രീമിയർ ലീഗ് നടന്നത്.

 ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഇസ്മയിൽ അധ്യക്ഷനായിരുന്നു. ഇല്യാസ് കൈപ്പമംഗലം , ടൈസൺ ഇല്ലിക്കൽ , ജാസിം നാസർ എന്നിവർ സംസാരിച്ചു.

Advertising
Advertising

ടൂർണമെന്റിൽ മികച്ച കളിക്കാരനായി കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സിലെ കൃഷ്ണദാസും, ബെസ്റ്റ് ബൗളർ ആയി രാഹുൽ ബാബു, ബെസ്റ്റ് ബാറ്റ്സ്മാൻ ആയി കൃഷ്ണദാസ് എന്നിവരും ഫൈനലിലെ മാനോഫ് ദി മാച്ച് ആയി അനീഷ് മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട് ഫെയർ പ്ലേ ടീമിനുള്ള അവാർഡും നേടി.

ജേതാക്കൾക്കുള്ള അവാർഡുകൾ ടൈസൺ ഫ്ലീറ്റ് ലൈൻ , ജാസിം ഈസ്റ്റേൺ ഡേറ്റ്സ് , താജു അയ്യാരിൽ, വിബിൻ ബാസ്ക്കർ , സോണി തരകൻ , വിജോ വിൻസെന്റ് , സാദിഖ് അയ്യാലിൽ, റഫീഖ് വടക്കഞ്ചേരി , കൃഷ്ണദാസ്, ജിയോ ലൂയിസ് , ഫൈസൽ അബൂബക്കർ , ഷൈൻ രാജ്, മുഹമ്മദ് റാഫി, സജീവ് എന്നിവർ സമ്മാനിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News