സൗദിയിലെ 'ഹാർമോണിയസ് കേരള' മെഗാ ഷോക്കുള്ള ടിക്കറ്റ് വിൽപ്പന തുടരുന്നു

അടുത്ത വെള്ളിയാഴ്ചയാണ് ജിദ്ദയിലെ ഇക്വസ്ട്രിയൻ സ്റ്റേഡിയത്തിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്നൊരുക്കുന്ന 'ഹാർമോണിയസ് കേരള' മെഗാ ഷോ

Update: 2023-02-18 18:50 GMT

Harmonious Kerala

സൗദിയിലെ ജിദ്ദയിൽ ഗൾഫ് മാധ്യമ'വും മീഫ്രണ്ട്' ആപ്പും ചേർന്നൊരുക്കുന്ന ഹാർമോണിയസ് കേരള മെഗാ ഷോക്കുള്ള ടിക്കറ്റ് വിൽപ്പന തുടരുന്നു. ചലച്ചിത്ര, സംഗീത, മിമിക്‌സ് രംഗത്തെ മുപ്പതോളം കലാകാരന്മാരാണ് മെഗാഷോയിൽ അണിനിരക്കുക. വിവിധ സ്ഥാപനങ്ങൾ മുഖേനയും ഓണ്‌ലൈനായും ടിക്കറ്റുകൾ ലഭ്യമാണ്. ഫെബ്രുവരി 24ന് ജിദ്ദയിലെ ഇക്വസ്ട്രിയൻ സ്റ്റേഡിയത്തിലാണ് മെഗാ ഷോ.

അടുത്ത വെള്ളിയാഴ്ചയാണ് ജിദ്ദയിലെ ഇക്വസ്ട്രിയൻ സ്റ്റേഡിയത്തിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്നൊരുക്കുന്ന 'ഹാർമോണിയസ് കേരള' മെഗാ ഷോ. ചലച്ചിത്ര യുവതാരം ടൊവിനോ മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ ഗായകരായ സിത്താര, സനാ മെയ്തുട്ടി, സൂരജ് സന്തോഷ്, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, നർത്തകൻ റംസാൻ, മിമിക്രി കലാകാരൻ മഹേഷ്, വയലിനിസ്റ്റ് രൂപ രേവതി, അവതാരകൻ മിഥുൻ രമേശ് തുടങ്ങി ചലച്ചിത്ര, സംഗീത, മിമിക്‌സ് രംഗത്തെ 30ഓളം കലാകാരന്മാർ അണിനിരക്കും.

Advertising
Advertising

പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ജിദ്ദ, മക്ക, മദീന, യാംബു എന്നിവിടങ്ങളിലെ വിവിധ ഷോപ്പുകളിലും തെരഞ്ഞെടുത്ത വ്യക്തികൾ മുഖേനയും സ്വന്തമാക്കാം. കൂടാതെ നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്കായി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായും ടിക്കറ്റുകൾ നേടാൻ അവസരമുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നും ആവശ്യാനുസരണം മെഗാ ഷോ നടക്കുന്ന നഗരിയിലേക്ക് സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയൊരു കലാസംഗീത സായാഹ്നത്തിനായി കാത്തിരിക്കുകയാണ് ജിദ്ദയിലെ മലയാളി സമൂഹം.


Full View

Ticket sales for 'Harmonious Kerala' mega show in Saudi continue

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News