സൗദിയിൽ കഴിഞ്ഞ വര്‍ഷത്തെ വാഹനാപകട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ട്രാഫിക് അതോറിറ്റി

വാഹനങ്ങള്‍ പെട്ടെന്ന് ട്രാക്ക് മാറുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്

Update: 2023-03-10 18:21 GMT

സൗദിയിൽ കഴിഞ്ഞ വര്‍ഷത്തെ വാഹനാപകട റിപ്പോര്‍ട്ട് ട്രാഫിക് അതോറിറ്റി പ്രസിദ്ധീകരിച്ചു. വാഹനങ്ങള്‍ പെട്ടെന്ന് ട്രാക്ക് മാറുന്നത് കൂടുതല്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വാഹനങ്ങൾ സുരക്ഷിത അകലം പാലിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ട്രാഫിക് അതോറിറ്റി പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അപകടങ്ങളുടെ കാരണങ്ങള്‍ വിശദീകരിക്കുന്നത്. രാജ്യത്ത് ഒരു വര്‍ഷത്തിനിടെയുണ്ടായ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണം സംഭവിച്ചത് ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം വാഹനങ്ങള്‍ക്ക് പെട്ടെന്ന് വ്യതിയാനം സംഭവിച്ചത് കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരു വര്‍ഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ 474000ലധികം അപകടങ്ങളും ഈ കാരണം കൊണ്ടാണ്.

Advertising
Advertising

ഡ്രൈവിംഗിനിടെ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതിനാല്‍ 459000ലധികം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. റോഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ 184000ലധികം അപകടങ്ങളും ഏതിര്‍ ദിശയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് 14000 അപകടങ്ങളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News