ഉംറ;ആഭ്യന്തര തീർഥാടകർക്കായി പുതിയ ഗൈഡ് പുറത്തിറക്കി ഹജ്ജ് ഉംറ മന്ത്രാലയം

ഇരുഹറം കാര്യാലയം, മക്ക റോയൽ കമ്മീഷൻ എന്നിവയുമായി സഹകരിച്ചാണ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്

Update: 2026-02-26 07:59 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: ഉംറ തീർഥാടനം സുഗമമാക്കുന്നതിനും തീർഥാടകർക്ക് ആവശ്യമായ നിർദേശങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുമായി പുതിയ ഗൈഡ് പുറത്തിറക്കി ഹജ്ജ് ഉംറ മന്ത്രാലയം. കമിങ് ഫോർ ഉംറ ക്യാമ്പയിനിന്റെ ഭാഗമായി ആഭ്യന്തര തീർഥാടകർക്കാണ് ​ഗൈഡ് നൽകുന്നത്. ഇരുഹറം കാര്യാലയം, മക്ക റോയൽ കമ്മീഷൻ എന്നിവയുമായി സഹകരിച്ചാണ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്.

മക്കയിലേക്കും മദീനയിലേക്കും എത്താനുള്ള വിവിധ മാർഗങ്ങൾ, നഗരങ്ങളിലെ യാത്രയെ കുറിച്ചുള്ള നിർദേശങ്ങൾ, ഇരു ഹറമുകളിലും ലഭ്യമായ പ്രധാന സേവനങ്ങൾ, പള്ളികളിലെ പ്രവേശന കവാടങ്ങൾ, പ്രധാന സപ്പോർട്ട് സർവീസുകൾ എന്നിവ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ലിങ്കുകളും മാപ്പുകളും ​ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദർശനത്തിനായി 'നുസുക്' ആപ്ലിക്കേഷൻ വഴി എങ്ങനെ മുൻകൂട്ടി പെർമിറ്റ് ബുക്ക് ചെയ്യാമെന്നും മക്കയിലും മദീനയിലുമുള്ള പ്രധാന ചരിത്ര സ്ഥലങ്ങളെക്കുറിച്ചും ഗൈഡിൽ വിശദീകരിക്കുന്നു. തീർഥാടകർ പാലിക്കേണ്ട ആരോഗ്യ മുൻകരുതലുകൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളും ​ഗൈഡിൽ ലഭ്യമാണ്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News