വിദേശികൾക്ക് ഉംറ വിസ അനുവദിച്ചു തുടങ്ങി: ഇന്ത്യക്കാർക്ക് അനുമതിയില്ല
ഇറാഖിൽ നിന്നുള്ളവർക്കാണ് ആദ്യ ഉംറ വിസകൾ അനുവദിച്ചത്
സൗദിയിൽ വിദേശ തീർഥാടകർക്ക് ഉംറ വിസ അനുവദിച്ചു തുടങ്ങി. ഇറാഖിൽ നിന്നുള്ളവർക്കാണ് ആദ്യ ഉംറ വിസകൾ അനുവദിച്ചത്. ഡെൽറ്റ വകഭേദം വ്യാപകമായ ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിൽ വിസകൾ അനുവദിക്കുന്നില്ല.
ഹിജ്റ മാസം മുഹറം ഒന്നു മുതൽ അഥവാ ആഗസ്ത് ഒൻപത് മുതലാണ് പുതിയ ഉംറ വിസകളിൽ വിദേശ തീർഥാടകർക്ക് മക്കയിലെത്താനാവുക. ഇതിനു മുന്നോടിയായാണ് ഉംറ വിസ അനുവദിച്ചു തുടങ്ങിയത്. മുപ്പത് ദിനം കാലാവധിയുള്ള ഉംറ വിസകളാണ് അനുവദിക്കുന്നത്.
ആഭ്യന്തര വിദേശ തീര്‍ഥാടകർ ഉൾപ്പെടെ ദിനേന 20000 പേർക്ക് ഉംറ നിർവഹിക്കാൻ അനുവാദം നല്‍കുമെന്ന് സൌദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്തേക്ക് യാത്ര വിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് നിലവിൽ അനുമതി. പുതിയ ഉംറ തീര്‍ഥാടനത്തിന്‍റെ വിജയത്തിനനുസരിച്ച് നിബന്ധനകളും നടപടികളും ലഘൂകരിക്കുവാനും കൂടുതൽ പേർക്ക് അവസരമുണ്ടാവുകയും ചെയ്യും.