നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം: ഫോക്കസ് ദമ്മാം ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

Update: 2023-08-20 18:40 GMT
Advertising

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി ഫോക്കസ് ദമ്മാം ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ചിന്തകനും നിരൂപകനുമായ നൗഷാദ് കുനിയിൽ നാനത്വത്തിൽ ഏകത്വം - ഇന്ത്യയുടെ സൗന്ദര്യം എന്ന വിഷയമവതരിപ്പിച്ച് ചർച്ചക്ക് തുടക്കമിട്ടു. യൂസുഫ് കൊടിഞ്ഞി മോഡറേറ്ററായിരുന്നു.

വർത്താമാന ഇന്ത്യയുടെ രാഷ്ട്രീയം ഇഴകീറി പരിശോധിച്ചുള്ള ചർച്ചാ സദസ്സ് ഏറെ വിജ്ഞാനപ്രദമായിരുന്നു. നസീമുസ്സബാഹ് , അബ്ദുൽ മജീദ് ചുങ്കത്തറ , സമീർ കൈപ്പമംഗലം , അശ്വന്ത് വർമ്മ , സജിൽ നിലമ്പൂർ , അൻഷാദ് കാവിൽ, വാസിഖ് സംസാരിച്ചു.

എൻ്റെ ഇന്ത്യാ എന്ന വിഷയത്തിൽ മുജീബുറഹ്മാൻ കുഴിപ്പുറം കവിത എഴുതി ആലപിച്ചു. ഹവ്വാ വാസിഖ് ഗാനമാലപിച്ചു. നസ്റുള്ള അബ്ദുൽ കരീം പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു .

ഫൈഹ സജിൽ ഖിറാഅത്തും മുജീബുറഹ്മാൻ സ്വാഗതവും പറഞ്ഞു. നൗഷാദ് എൻവി കോഴിക്കോട് അദ്ധ്യക്ഷനായിരുന്നു. സൈഫുദ്ധീൻ, അനീഷ് പിസി, സൈഫുസമാൻ എന്നിവർ നേതൃത്വം നൽകി. ദേശീയ ഗാനത്തോടെ പ്രോഗ്രാം സമാപിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News