വലിയോറ സൗഹൃദ വേദി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

Update: 2024-04-05 06:21 GMT
Advertising

റിയാദ്: വലിയോറ സൗഹൃദ വേദി റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. മലാസ് യർമൂക് പാർക്കിൽ നടന്ന സംഗമം ഇല്യാസ് തൂമ്പിൽ ഉദ്ഘാടനവും ചെയ്തു. പ്രസിഡന്റ് ഷുക്കൂർ പൂക്കയിൽ അധ്യക്ഷത വഹിച്ചു.

വലിയോറ സൗഹൃദ വേദിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും റിയാദിലുള്ള മുഴുവൻ വലിയോറക്കാരെ സൗഹൃദ വേദിയുമായി യോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഷുക്കൂർ പൂക്കയിൽ വിവരിച്ചു. വലിയോറ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ റിയാദ് കിംഗ് അബ്ദുല്ല പാർക്കിൽ ആരംഭിച്ച എം.ഇ.സി. 7 വ്യായാമ മുറ കൂടുതൽ ജനസമൂഹത്തിലേക്കെത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചകൾ നടന്നു.

ജനറൽ സെക്രട്ടറി ഇല്യാസ് തൂമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. 2024-25 ലേക്കുള്ള ഭാരവാഹികളായി കരിം വളപ്പിൽ (ചെയർമാൻ), ഷുക്കൂർ പൂക്കയിൽ (പ്രസിഡന്റ്) ഇല്യാസ് തൂമ്പിൽ (ജനറൽ സെക്രട്ടറി) ഇക്ബാൽ കുഴിക്കാട്ടിൽ (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ: സജ്ജാദ് പി.കെ (വൈ. പ്രസി), ശംസുദ്ധീൻ പാട്ടശ്ശേരി, റാസ ബക്കർ പൂക്കയിൽ, ഇസ്ഹാഖ് തയ്യിൽ, ബൈജു പാണ്ടികശാല (ജോയി. സെക്ര), റഷീദ് വളപ്പിൽ, മുസ്തഫ, അമീർ വി.കെ, ഷെബിൻ സിറാജ് കച്ചേരിപ്പടി, മുഷ്ത്താക്, സഈദ് മുതലമാട് (എക്സിക്യൂട്ടീവ് അംഗങ്ങൾ).

ഇസ്ഹാഖ് തയ്യിൽ, റഷീദ് വളപ്പിൽ, സജ്ജാദ്. പി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇക്ബാൽ കുഴിക്കാട്ടിൽ സ്വാഗതവും ശംസുദ്ധീൻ പാട്ടശ്ശേരി നന്ദിയും പറഞ്ഞു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News