സൗദിയിൽ പഴയ വാഹനങ്ങളുടെ വിൽപനയിലും വാറ്റ് ഏർപ്പെടുത്തുന്നു

വാഹനത്തിന്റെ വിൽപനയിലെ ലാഭവിഹിതം കണക്കാക്കിയാണ് നികുതി ബാധകമാക്കുക

Update: 2023-05-20 19:07 GMT

ദമ്മാം: സൗദിയിൽ പഴയ വാഹനങ്ങളുടെ വിൽപനയിലും വാറ്റ് ഏർപ്പെടുത്തുന്നു. ഉപയോഗിച്ച വാഹനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ഷോറുമുകൾക്കും നികുതി ബാധകമാകും. വാഹനത്തിന്റെ വിൽപനയിലെ ലാഭവിഹിതം കണക്കാക്കിയാണ് നികുതി ബാധകമാക്കുക.

സൗദിയിലെ വാഹന വിപണികളിൽ മുഖ്യ പങ്ക് വഹിക്കുന്നവയാണ് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ. സകാത്ത് ആൻഡ് ടാക്സ് അതോറിറ്റിയാണ് ഇവയ്ക്ക് നികുതിയേർപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപന വാങ്ങലുകൾ നടത്തുന്ന ഷോറുമുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമാണ് നിയമം ബാധകമാകുക. ഉപഭോക്താവിൽ നിന്ന് സ്ഥാപനം വാങ്ങിയ വിലയും വിൽപന നടത്തിയ വിലയും തമ്മിലുള്ള വിത്യാസം, നേടിയ ലാഭം എന്നിവ കണക്കാക്കിയാണ് വാറ്റ് തീരുമാനിക്കുക.

Advertising
Advertising


Full View


VAT is also imposed on the sale of used vehicles in Saudi Arabia

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News