ജി.സി.സി മന്ത്രിമാരും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും പങ്കെടുക്കുന്ന ഗസ്സ യോഗത്തിന് റിയാദിൽ തുടക്കം

​ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ആന്റണി ബ്ലിങ്കൻ ചർച്ച നടത്തും.

Update: 2024-04-29 10:38 GMT

റിയാദ്: ജി.സി.സി മന്ത്രിമാരും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയും പങ്കെടുക്കുന്ന ഗസ്സ യോഗത്തിന് റിയാദിൽ തുടക്കം. ഗസ്സയിലെ പ്രതിസന്ധി കുറയ്ക്കാനും അവശ്യ സാധനങ്ങൾ എത്തിക്കാനും യു.എസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു.

ലോക എകണോമിക് ഫോറത്തിന്റെ പ്രധാന അജണ്ട ഗസ്സ തന്നെ ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഖത്തർ, ജോർദാൻ, ഈജിപ്ത് വിദേശകാര്യമന്ത്രിമാരുമായി ബ്ലിങ്കൻ ചർച്ച നടത്തി. ഗസ്സ പ്രതിസന്ധി പശ്ചിമേഷ്യയെ മൊത്തത്തിൽ ബാധിക്കുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തുന്നത്. യോഗം ഇന്ന് രാത്രി വരെ തുടരും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News