പ്രവാസികളുടെ വിസാ കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ സൗദി രാജാവിന്‍റെ ഉത്തരവ്

റസിഡന്‍റ് വിസ, റീ എന്‍ട്രി വിസ, വിസിറ്റിംഗ് വിസ എന്നിവയുടെ കാലാവധിയാണ് സൗജന്യമായി പുതുക്കി നല്‍കുക

Update: 2021-07-21 01:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

സൗദിയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വിസാ കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ രാജാവിന്‍റെ ഉത്തരവ്. റസിഡന്‍റ് വിസ, റീ എന്‍ട്രി വിസ, വിസിറ്റിംഗ് വിസ എന്നിവയുടെ കാലാവധിയാണ് സൗജന്യമായി പുതുക്കി നല്‍കുക. ആഗസ്ത് 31 വരെയാണ് പുതുക്കി നല്‍കുക. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് വൈകുമെന്നാണ് സൂചന.

സൗദിയില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയി മടങ്ങാന്‍ കഴിയാതെ കുടുങ്ങിയ പ്രവാസികള്‍ക്കാണ് വീണ്ടും രാജകാരുണ്യം അനുവദിച്ചത്. നിലവില്‍ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി പുതുക്കി നല്‍കാനാണ് തീരുമാനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് നിര്‍ദേശം ജവാസാത്ത് വകുപ്പിന് കൈമാറിയതായും രാജ വിജ്ഞാപനം വ്യക്തമാക്കുന്നു.

ഈ മാസം കാലവധി തീരുന്ന റെസിഡന്‍റ് വിസ, എക്‌സിറ്റ് റീ എന്‍ട്രി വിസ, വിസിറ്റിംഗ് വിസ എന്നിവയാണ് സൗജന്യമായി പുതുക്കി നല്‍കുക. ആഗസ്ത് 31 വരെയാണ് പുതിയ വിജ്ഞാപന പ്രകാരം കാലാവധി നീട്ടി നല്‍കുക. നേരത്തെ ജൂലൈ 31 വരെ ഇത്തരം വിസകളുടെ കാലാവധി രാജ ഉത്തരവിലൂടെ സ്വമേധയാ നീട്ടി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയുള്‍പ്പെടെ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഉടന്‍ വിമാന സര്‍വീസ് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതു വരെ വന്നിട്ടില്ല.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News