തംകീൻ നൽകുന്ന സഹായ പദ്ധതി മൂന്ന് മാസം കൂടി ദീർഘിപ്പിച്ചു.

Update: 2021-06-23 19:26 GMT

ബഹ്റൈനിൽ കോവിഡ് പ്രത്യാഘാതം നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി തംകീൻ നൽകുന്ന സഹായ പദ്ധതി മൂന്ന് മാസം കൂടി ദീർഘിപ്പിച്ചു.രാജ്യത്ത് ഭാഗിക അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണിത്.

കോവിഡ് കാലത്ത് നിയന്ത്രണങ്ങളും വ്യാപാര മാന്ദ്യവും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന   സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനായി  അർധ സർക്കാർ ഏജൻസിയാണ് തംകീൻ നൽകുന്ന സഹായപദ്ധതിയാണ@ മൂന്നുമാസത്തേക്കു കൂടി ദീർഘിപ്പിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങൾക്കാണ് സഹായം ലഭിക്കുക. സി.ആർ/ലൈസൻസ് നിലവിലുള്ളവരായിരിക്കണം അപേക്ഷകർ. 50 തൊഴിലാളികൾ വരെയുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയാണ് സഹായത്തിന് പരിഗണിക്കുക. എന്നാൽ, പൂർണ്ണമായും അടച്ചിടേണ്ടി വന്ന മേഖലകൾക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ 2021ന് മുമ്പ് രജിസ്റ്റർ ചെയ്തവയായിരിക്കണമെന്ന് നിബന്ധനയുണ്ട്.  

Advertising
Advertising

സഹായം ലഭിക്കുന്ന മേഖലകൾ:

    കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ

    ഡെ കെയർ സെൻററുകൾ

    ജിംനേഷ്യങ്ങൾ,

    ഫിറ്റ്​നസ്​ സെൻററുകൾ

    സലൂണുകൾ,

    സ്​പാ

    റസ്​റ്റോറൻറുകൾ,

    കഫേകൾ (മുഖ്യമായും അകത്തിരുന്ന്​ ഭക്ഷണം കഴിക്കുന്നവ)

    വെഡ്ഡിങ്​ ഹാളുകൾ

    റീട്ടെയിൽ ഷോപ്പുകൾ (ഭക്ഷ്യേതര ഇനങ്ങൾ)

    ട്രാവൽ ആൻറ്​ ടൂറിസം ഏജൻസികൾ

    ഇൗവൻറ്​ പ്ലാനിങ്​ കമ്പനികൾ

എന്നീ വിഭാഗങ്ങളിലുള്ള സ്ഥാപനഗ്ങ്ങൾക്ക്  സഹായം ലഭിക്കും.:  നിശ്ചിത യോഗ്യതയുള്ളവർക്ക് www.tamkeen.bh എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അർഹരായ സ്ഥാപനങ്ങൾക്ക് ജൂൺ 27 മുതൽ അപേക്ഷ സമർപ്പിക്കാം. ജൂലൈ 11 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News