'വ്യോമയാന മേഖല സമീപകാലത്ത് നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കില്ല'; ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍

നെറ്റ് സീറോ വിമാനക്കമ്പനികളുടെ പി.ആര്‍ പ്രവര്‍ത്തനം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു

Update: 2023-06-07 18:27 GMT
Advertising

ദോഹ: വ്യോമയാന മേഖല സമീപകാലത്ത് നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍. നെറ്റ് സീറോ വിമാനക്കമ്പനികളുടെ പി.ആര്‍ പ്രവര്‍ത്തനം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. 

സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ബണ്‍ പുറന്തള്ളലുമായി ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ നെറ്റ് സീറോ എമിഷന്‍ കാമ്പയിനിനെ അക്ബര്‍ അല്‍ബാകിര്‍ തള്ളിക്കളഞ്ഞത്.

ഇക്കാര്യത്തിൽ വിഡ്ഢികളാകരുതെന്നും, 2050 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കാന്‍ അയാട്ട വാര്‍ഷിക യോഗത്തില്‍ റോഡ് മാപ്പ് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുസ്ഥിര വ്യോമയാന ഇന്ധനത്തിന്

ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ലഭ്യമല്ലെന്നും അക്ബര്‍ അല്‍ ബാകിര്‍ ചൂണ്ടിക്കാട്ടി. ലക്ഷ്യത്തിലേക്ക് ഒരിക്കലും എത്താനാകില്ലെന്ന് പറയുന്നില്ലെന്നും, പക്ഷെ 2050 എന്ന സമയപരിധി അതിന് പര്യാപ്തമല്ല, മറിച്ചുള്ള പ്രചാരണങ്ങള്‍ വിമാനക്കമ്പനികളുടെ പിആര്‍ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News