എം.കെ മുനീറിന് യു.എ.ഇ ​ഗോൾഡൻ വിസ

ദുബൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പത്ത്​ വർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

Update: 2022-09-26 17:36 GMT

ദുബൈ: എം.കെ. മുനീർ എം.എൽ.എയ്ക്ക്​ യു.എ.ഇയുടെ ഗോൾഡൻ വിസ. ആദ്യമായാണ്​ കേരളത്തിലെ എം.എൽ.എയ്ക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​​. ദുബൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പത്ത്​ വർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

യു.എ.ഇയിൽ സന്ദർശനത്തിനെത്തിയതാണ്​ എം.എൽ.എ. വിവിധ മേഖലകളിലെ പ്രമുഖർക്കാണ്​ യു.എ.ഇ ഗോൾഡൻ വിസ നൽകുന്നത്​. ​ഗോൾഡൻ വിസ നൽകിയ യു.എ.ഇക്ക് നന്ദിയറിയിച്ച് എം.കെ മുനീർ രം​ഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മുനീറിന്റെ പ്രതികരണം.

അനുദിനം ലോകത്തിന്റെ നെറുകയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ഏറ്റവും സുന്ദരമായ ഒരു രാജ്യമാണ് യു.എ.ഇ. സ്നേഹമെന്ന വികാരം എത്ര മനോഹരമായാണ് ഇമറാത്തികൾ പ്രകടിപ്പിക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന യു.എ.ഇ ലോകത്തിന് മാതൃകയാണ്- മുനീർ പറഞ്ഞു.

ഗോൾഡൻ വിസ ലഭിച്ചതിൽ യു.എ.ഇ ഭരണാധികാരികൾക്കും യു.എ.ഇക്കാരായ സഹോദരങ്ങൾക്കും കടപ്പാടും സ്നേഹവും അറിയിക്കുന്നു. നന്ദി യുഎഇ- മുനീർ കുറിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News