ദുബൈയിൽ മലയാളി വിദ്യാർഥിനിക്ക് 2.2 കോടിയുടെ സ്‌കോളർഷിപ്പ്

കുട്ടികളിലെ സംവിധായകരെ കണ്ടെത്താനായി ദുബൈ ഗ്ലോബൽ വില്ലേജാണ് മത്സരം സംഘടിപ്പിച്ചത്

Update: 2023-03-09 19:27 GMT

സന സജിൻ

Advertising

ദുബൈയിലെ മലയാളി സ്‌കൂൾ വിദ്യാർഥിനിക്ക് 2.2 കോടി രൂപയുടെ സ്‌കോളർഷിപ്പ്. കുട്ടികളിലെ സിനിമാ സംവിധായകരെ കണ്ടെത്താൻ ദുബൈ ഗ്ലോബൽ വില്ലേജ് ഒരുക്കിയ മത്സരത്തിലാണ് പെരിന്തൽമണ്ണ സ്വദേശി സന സജിൻ പത്ത് ലക്ഷം ദിർഹമിന്റെ സ്‌കോളർഷിപ്പ് സ്വന്തമാക്കിയത്. പെരിന്തൽമണ്ണ സ്വദേശി സജീൻ മുഹമ്മദിന്റെയും ചങ്ങനാശ്ശേരി സ്വദേശി നസ്‌റിന്റെയും മകളാണ് ദുബൈ അവർ ഓൺ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ സന സജിൻ. കുട്ടി സംവിധായകരെ കണ്ടെത്താൻ നടത്തിയ മത്സരത്തിൽ എന്റെ അത്ഭുത ലോകം എന്ന വിഷയത്തിൽ സന തയാറക്കാറാക്കിയ ഹ്രസ്വ സിനിമയാണ് സീനിയർ കാറ്റഗറിയിൽ ഈ 13കാരിയെ സ്‌കോളർഷിപ്പിന് അർഹയാക്കിയത്. ബ്ലൂം വേൾഡ് അക്കാദമിയിൽ പഠനം പൂർത്തിയാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

സഹജീവികളോടുള്ള അനുകമ്പയെ അടിസ്ഥാനമാക്കിയായിരുന്നു സനയുടെ സിനിമ. സനയുടെ പിതാവ് സജിൻ സിനിമ നിർമാതാവും നടനുമാണ്. കസാകിസ്ഥാൻ സ്വദേശി മാർക്മിറ്റ് എന്ന ഒമ്പതുകാരനാണ് ജൂനിയർ വിഭാഗത്തിലെ ജേതാവ്. ദുബൈ ഫിലിം ആൻഡ് ടി.വി കമ്മീഷൻ ഓപ്പറേഷൻസ് ഡയറക്ടർ സഈദ് അൽജാനാഹി, ബ്ലൂംവേൾഡ് അക്കാദമി പ്രിൻസിപ്പാൾ ജോൺ ബെൽ, നടി നൈല ഉഷ, ഇമാറാത്തി സംവിധായിക നഹ്ല അൽ ഫഹ്ദ്, റേഡിയോ അവതാരക ഹെലെൻ ഫാർമർ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിധി നിർണയിച്ചത്.


Full View

2.2 crore scholarship for a Malayali student in Dubai

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News