അബൂദബി മുസ്സഫയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി

Update: 2022-07-17 08:44 GMT

ഇന്ന് പുലര്‍ച്ചെ അബൂദബിയിലെ മുസ്സഫയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഇന്ന് പുലര്‍ച്ചെ 2.47നാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. അബൂദബി പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് അബുദാബി പോലീസ് ട്വീറ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ മാസവും അല്‍ സഹിയ പ്രദേശത്തെ 30 നില കെട്ടിടത്തിലുണ്ടായ തീപിടുത്തം അബൂദബി പോലീസും സിവില്‍ ഡിഫന്‍സ് ടീമുകളും ചേര്‍ന്ന് വിജയകരമായി നിയന്ത്രിച്ചിരുന്നു. അന്നത്തെ സംഭവത്തില്‍ 19 പേര്‍ക്ക് നിസാരമായ പരിക്കേറ്റിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കൊട്ടിടത്തില്‍നിന്നൊഴിപ്പിച്ചവര്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കിനല്‍കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News