നീളമേറിയ സൈക്കിൾ പാത; റെക്കോർഡ് തിരുത്തി ദുബൈ

അൽഖുദ്റ സൈക്കിൾപാതക്കാണ് റെക്കോർഡ്

Update: 2022-11-22 18:39 GMT
Editor : banuisahak | By : Web Desk

ദുബൈ: ലോകത്തിലെ ഏറ്റവും നീളമേളറിയ സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ദുബൈ നഗരം. അൽഖുദ്റ സൈക്കിൾ പാതയാണ് 80.6 കിലോമീറ്റർ തുടർച്ചയുള്ള പാതയൊരുക്കി നേരത്തേയുള്ള റെക്കോർഡ് തിരുത്തിയത്.

ഏറ്റവും നീളത്തിൽ തുടർച്ചയുള്ള സൈക്കിൾ പാതക്കുള്ള ഗിന്നസ് റെക്കോർഡ് ദുബൈ അൽഖുദ്റ സൈക്കിൾ ട്രാക്ക് 2020 ൽ സ്വന്തമാക്കിയിരുന്നു. നീളം 80.6 കിലോമീറ്റർ വർധിപ്പിച്ച് സ്വന്തം റെക്കോർഡ് തിരുത്തികുറിക്കുകയായിരുന്നു ദുബൈ. റെക്കോർഡ് നേട്ടം ആലേഖനം ചെയ്ത മാർബിൾ ഫലകം അൽ ഖുദ്രയിൽ സ്ഥാപിച്ചു.

ഈ സൈക്കിൾ പാതക്ക് 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്‍റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പാതയിലുണ്ട്. സ്വന്തമായി സൈക്കിളില്ലാത്തവർക്ക് ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ സൗകര്യമൊരുക്കിയിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News