'അൽക്കാടെൽ' യുഎഇ വിപണിയിൽ തിരിച്ചെത്തുന്നു

ഇന്ത്യയിൽ നിർമിച്ച മൂന്ന് മോഡലുമായാണ് വീണ്ടും വിപണിയിലെത്തുന്നത്

Update: 2026-02-04 16:37 GMT

ദുബൈ:മൊബൈൽ ഫോണുകളുടെ തുടക്കകാലത്ത് ഉപഭോക്താക്കൾക്ക് സുപരിചിതമായിരുന്ന 'അൽക്കാടെൽ' യുഎഇ വിപണിയിൽ തിരിച്ചെത്തുന്നു. ഇന്ത്യയിൽ നിർമിച്ച മൂന്ന് മോഡലുമായാണ് ഈ ഫ്രഞ്ച് മൊബൈൽ നിർമാതാക്കൾ വീണ്ടും വിപണിയിലെത്തുന്നത്.

90 കളുടെ അവസാനം മൊബൈൽ ഫോൺ ആഡംബര ചിഹ്നമായിരുന്ന കാലത്ത്, 'അൽക്കാടെൽ' ആയിരുന്നു സെൽഫോൺ ഹാൻഡ്‌സെല്ലുകളിലെ ഹീറോ. പിന്നീട്, നോകിയ, സംസങ്, ഐഫോൺ തുടങ്ങി നിരവധി ബ്രാൻഡുകൾ വിപണി കീഴടക്കി. എങ്കിലും 'അൽക്കാടെൽ' തിരിച്ചുവരികയാണ്. കുറഞ്ഞവിലയിൽ പുത്തൻ സാങ്കേതികവിദ്യ എന്ന മുദ്രാവാക്യവുമായി ഇന്ത്യയിൽ നിർമിച്ച മൂന്ന് വീ ത്രീ മോഡലുകളാണ് 'അൽക്കാടെൽ' ദുബൈയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്.

മൊബൈൽ കാഴ്ചകൾ കണ്ണിനെ ദോഷകരമായി ബാധിക്കുന്നത് തടയുന്ന നെക്സ്റ്റ് പേപർ ഡിസ്‌പ്ലേ ഈ മോഡലുകളുടെ പ്രത്യേകതയാണെന്ന് നിർമാതാക്കൾ പറയുന്നു. 410 ദിർഹം, 625 ദിർഹം, 795 ദിർഹം എന്നിങ്ങനെയാണ് 'അൽക്കാടെൽ' വി ത്രീ സീരിസിലെ പുതിയ മോഡലുകളുടെ വില.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News