കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കണ്ണൂർ താഴത്തെരു അമീർ ഹംസ മകൻ തൻവീർ (51) ആണ് മരണപ്പെട്ടത്‌

Update: 2024-05-23 05:59 GMT
Editor : Thameem CP | By : Web Desk
Advertising

അജ്മാൻ: കണ്ണൂർ താഴത്തെരു അമീർ ഹംസ മകൻ തൻവീർ (51) അജ്മാനിൽ നിര്യാതനായി. ബുധനാഴ്ച്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ് ഖദീജ, ഭാര്യ റഫീന, രണ്ട് മക്കളുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News