അജ്മാനിൽ ഫ്‌ളാറ്റ് വാടകക്ക് എടുത്ത് നിയമക്കുരുക്കിൽ കുടുങ്ങി മലയാളി യുവാവ്

പിഴയടക്കം ഒന്നരലക്ഷം ദിർഹത്തിലേറെ നൽകണം

Update: 2023-06-21 04:37 GMT
Advertising

അജ്മാനിൽ ഫ്‌ളാറ്റ് വാടകക്ക് എടുത്ത മലയാളി യുവാവ് നിയമക്കുരുക്കിൽ. ജോലി നഷ്ടപ്പെട്ട് വാടക അടക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ പിഴയടക്കം ഒന്നരലക്ഷത്തിലേറെ ദിർഹം അടക്കാനാണ് കോടതി വിധി.

അല്ലാത്തപക്ഷം ജയിലിൽ പോകേണ്ടി വരും. കേസിനിടെ കരൾ രോഗിയായ അമ്മയുടെ ജീവൻ രക്ഷിക്കാൻ പോലും ഇദ്ദേഹത്തിന് നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല.

കേസിൽ കോടതി വിധിയും ജോയൽ മാത്യുവിന് എതിരാണ്. ലിവർ സീറോസ് ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന അമ്മക്ക് കരൾദാനം ചെയ്യാമെന്നേറ്റിരുന്ന ജോയലിന് കേസ് കാരണം നാട്ടിൽപോകാൻ കഴിഞ്ഞില്ല.

സുഹൃത്തുക്കൾ 30,000 ദിർഹം കെട്ടിവെച്ച് യാത്രാവിലക്ക് നീക്കി നാട്ടിലെത്തിച്ചെങ്കിലും അപ്പോഴേക്കും അമ്മ മരിച്ചിരുന്നു. നിശ്ചയിച്ചിരുന്ന വിവാഹവും മുടങ്ങി. അജ്മാനിൽ വർഷങ്ങളായി ഡിസൈനറണ് ഇദ്ദേഹം. സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോൾ കഴിഞ്ഞു കൂടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News