അബൂദബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് നാട്ടിൽ അന്തരിച്ചു

അബ്ദുൽ കലാമാണ് (പള്ളിക്കൽ ബാബു) അന്തരിച്ചത്

Update: 2025-02-25 06:35 GMT

അബൂദബി: അബൂദബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ കലാം (78) (പള്ളിക്കൽ ബാബു) നാട്ടിൽ അന്തരിച്ചു. തിരുവനന്തപുരം പള്ളിക്കൽ കുന്നിൽ സ്വദേശിയാണ്. 35 വർഷത്തോളം അബൂദബിയിൽ ഇത്തിസലാത്ത് ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: നാദിറ ബീവി. മക്കൾ: ഡോ. നവീൻ അബ്ദുൽ ശ്യാം, ഷൈൻ അബ്ദുൽ കലാം, ഷഹാന കലാം. മരുമക്കൾ: ഡോ. നൂറാ ഹമീദ്, നിഷാദ് നൗഷർ. മൃതദേഹം നിലമേൽ മുരുക്കമൺ പള്ളി ഖബർസ്ഥാനിൽ ചൊവ്വാഴ്ച രാവിലെ ഖബറടക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News