സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; മലയാളി യുവാവ് ദുബൈയിൽ മരിച്ചു

തൃശൂർ വടക്കാഞ്ചേരി വേലൂർ സ്വദേശി ഐസക് പോൾ (29) ആണ് മരിച്ചത്

Update: 2025-06-08 08:15 GMT
Editor : Thameem CP | By : Web Desk

ദുബൈ: ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവ എൻജിനീയർ ദുബൈയിൽ സ്‌കൂബ അപകടത്തിൽ മരിച്ചു. തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോൾ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഐവിന് പരിക്കേറ്റു. ഭാര്യ രേഷ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലുള്ള ഐവിൻ അപകടനില തരണം ചെയ്തതായാണ് വിവരം. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി യുഎഇയിലുള്ള ഐസക് ദുബൈ അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്. ബലി പെരുന്നാൾ അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ദുബൈ ജുമൈര ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടെ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.

മൂവർക്കും സ്‌കൂബ ഡൈവിങ്ങിന് മുൻപ് സ്വിമ്മിങ് പൂളിൽ പരിശീലനം ലഭിച്ചിരുന്നു. എന്നാൽ ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോൾ-ഷീജ ദമ്പതികളുടെ മകനാണ്. 

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News