അഫ്ഗാനിസ്ഥാൻ ഭൂകമ്പം, ദുരിതാശ്വാസ സംഘത്തെ അയച്ച് യുഎഇ
നാല് വിമാനങ്ങളിൽ മരുന്നുകളും ടെൻ്റുകളുമടക്കം അവശ്യവസ്തുക്കൾ എത്തിച്ചു
Update: 2025-11-08 10:45 GMT
ദുബൈ: ഭൂകമ്പം ബാധിച്ച വടക്കൻ അഫ്ഗാനിസ്ഥാനെ സഹായിക്കാൻ യുഎഇ ദുരിതാശ്വാസ സംഘത്തെ അയച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന്റെ നിർദേശപ്രകാരം, സംയുക്ത ദുരിതാശ്വാസ സംഘം വടക്കൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു. ദുരിതബാധിതർക്ക് അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നേരിട്ടുള്ള സഹായവും യുഎഇ എത്തിക്കുന്നു. സന്നദ്ധസംഘം ദുരിതബാധിതർക്ക് മരുന്നുകളും ടെന്റുകളുമടക്കം അവശ്യവസ്തുക്കളെത്തിച്ചു. നാല് വിമാനങ്ങൾ നിറയെ അഫ്ഗാനിസ്ഥാനിലേക്ക് സഹായമെത്തിച്ചിരിക്കുകയാണ് യുഎഇ.