നൂറിലധികം എയർബസ് A320 വിമാനങ്ങളിൽ അറ്റകുറ്റപണി; വിമാനസർവീസിനെ ബാധിച്ചില്ലെന്ന്‌ യു.എ.ഇ

എയർ അറേബ്യ, ഇത്തിഹാദ് എയർവേയ്സ് എന്നിവക്കായി 106 എയർബസ് എ320 വിമാനങ്ങൾ പ്രവർത്തിക്കുന്നതായാണ് സിറിയം ഡാറ്റ പറയുന്നത്

Update: 2025-11-30 11:38 GMT

ദുബൈ: എയർബസ് എ320 തിരിച്ചുവിളിക്കലിനെ തുടർന്ന്‌ യുഎഇയിലെ നൂറിലധികം വിമാനങ്ങളിൽ അറ്റകുറ്റപണി നടന്നതായും എന്നാൽ ഇത് വിമാനസർവീസിനെ ബാധിച്ചിട്ടില്ലെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ). എല്ലാ ഓപ്പറേറ്റർമാർക്കും സുരക്ഷിതമായി പറക്കാൻ കഴിഞ്ഞുവെന്നും ജിസിഎഎ വ്യക്തമാക്കി. സ്റ്റേറ്റ് ഓഫ് ഡിസൈൻ അതോറിറ്റി പുറപ്പെടുവിച്ച എമർജൻസി എയർവർത്തിനസ് നിർദേശം എയർബസ് എ319, എ320, എ321 വിമാനങ്ങൾ പൂർണമായും പാലിച്ചതായും അറിയിച്ചു.

യുഎഇ വിമാനക്കമ്പനികളായ എയർ അറേബ്യ, ഇത്തിഹാദ് എയർവേയ്സ് എന്നിവക്കായി 106 എയർബസ് എ320 വിമാനങ്ങൾ പ്രവർത്തിക്കുന്നതായാണ് സിറിയം ഡാറ്റ പറയുന്നത്. ഇത്തിഹാദ് എയർവേയ്സിന് 39 എയർബസ് എ320 വിമാനങ്ങളാണുള്ളത്. എയർ അറേബ്യയും എയർ അറേബ്യ അബൂദബിയും 67 എ320 വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് എയർബസ് തങ്ങളുടെ എ320 വിഭാഗത്തിൽപ്പെടുന്ന ഏകദേശം 6,000 വിമാനങ്ങൾ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്ന് അറിയിച്ചത്. ആഗോളതലത്തിൽ പകുതിയിലധികം വിമാനങ്ങളെ ഇത് ബാധിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News