അഴീക്കോട് മുനമ്പം പാലം നിർമാണം: മന്ത്രി മുഹമ്മദ് റിയാസിന് പ്രവാസികളുടെ നിവേദനം

പാലം യാഥാർഥ്യമാവാത്തതിനാൽ രണ്ട് ജില്ലയിലെ താമസക്കാർ ഇപ്പോഴും യാത്രക്ക് ജങ്കാറിനെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി

Update: 2022-12-05 19:46 GMT

അഴിക്കോട്-മുനമ്പം പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇയിലെ അഴീക്കോട് പ്രവാസി അസോസിയേഷൻ ദുബൈയിൽ പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ അഴീക്കോടിനെയും, എറണാകുളം ജില്ലയിലെ വൈപ്പിൻ മുനമ്പത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം വർഷങ്ങളായി അനിശ്ചിതത്വത്തിലാണ്.

Full View

പാലം യാഥാർഥ്യമാവാത്തതിനാൽ രണ്ട് ജില്ലയിലെ താമസക്കാർ ഇപ്പോഴും യാത്രക്ക് ജങ്കാറിനെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അബ്ദുല്ല, ജന. സെക്രട്ടറി റെയ്ജു എന്നിവരാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Similar News