ദുബൈയിൽ സന്ദർശന വിസയിലുള്ളവർക്ക്, ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സാധിക്കുമോ?

Update: 2023-01-12 03:14 GMT
Advertising

യു.എ.ഇയിലെത്തിയാൽ അധികം പ്രവാസികളുടേയും പ്രയോരിറ്റി ലിസ്റ്റിൽ മുൻപിലായിരിക്കും സ്വന്തമായി ഡ്രൈവിങ് ലൈസൻസ് എന്ന സ്വപനം. നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കുപോലും അൽപം കടുപ്പമേറിയ കടമ്പകൾ കടന്നാൽ മാത്രമാണ് യു.എ.ഇയിൽ, പ്രത്യേകിച്ചും ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കുക.

അതുകൊണ്ടുതന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും നിരവധിയാണ്. ദുബൈയിൽ സന്ദർശന വിസയിലുള്ള ഒരാൾക്ക്, തന്റെ പഴയ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ സാധിക്കുമോ എന്നാണ് പലരും ചോദിക്കുന്ന പ്രധാന സംശയങ്ങളിലൊന്ന്.

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, വിസിറ്റ് വിസയിൽ യു.എ.ഇയിലുള്ള ഒരാൾക്ക്, തന്റെ പഴയ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ നിലവിൽ യാതൊരു മാർഗ്ഗവുമില്ല.

ഇത്തരത്തിൽ മുൻപ് താമസ വിസയിലായിരുന്ന ആൾ, ഒരിക്കൽ രാജ്യത്തിന് പുറത്ത് പോവുകയും പിന്നീട് സന്ദർശന വിസയിൽ രാജ്യത്ത് തിരിച്ചെത്തുകയും ചെയ്താൽ, തന്റെ ലൈസൻസ് പുതുക്കണമെങ്കിൽ സന്ദർശന വിസയിൽനിന്ന് അയാൾ വീണ്ടും താമസവിസയിലേക്ക് മാറുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലെന്ന് ചുരുക്കം.

നിലവിൽ സന്ദർശന വിസയിൽനിന്ന് താമസവിസയിലേക്ക് മാറണമെങ്കിൽ അയാൾ രാജ്യാതിർത്തി കടന്ന് തിരിച്ചുവരണമെന്ന നിയമവും ഈയടുത്ത് പ്രാബല്യത്തിൽ വന്നതിനാൽ, സന്ദർശന വിസയിലുള്ളവർക്ക്, ഡ്രൈവിങ് ലൈസൻസ് പുതുക്കണമെങ്കിൽ അൽപം കടമ്പകൾ മറികടക്കേണ്ടിവരും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News