യുഎഇയിൽ തണുപ്പ് കടുക്കുന്നു; അൽ ഐനിൽ താപനില ഇന്ന് 10°C ലേക്ക് താഴ്ന്നു

Update: 2025-11-18 12:23 GMT
Editor : Thameem CP | By : Web Desk

ദുബൈ: യുഎഇയിലെ താമസക്കാർക്ക് ഇനി തണുപ്പേറിയ രാത്രികളും, കുളിരുള്ള പ്രഭാതങ്ങളും പ്രതീക്ഷിക്കാം. രാജ്യം ശൈത്യത്തിന്റെ പിടിയിലമരുന്നതിന്റെ സൂചന നൽകിക്കൊണ്ട് താപനില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ 06:15-ന് അൽ ഐനിലെ റക്‌നയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10.7°C ആണ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎഇയിലുടനീളം ഇന്ന് തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ കാലാവസ്ഥ ആയിരിക്കും. എന്നാൽ, രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News