പറക്കും ടാക്‌സികള്‍ക്കായി നിർമിക്കുന്ന യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
വെർട്ടിപോർട്ടിന് നാല് നിലകളിലായി 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും
ദുബൈ: പറക്കും ടാക്‌സികള്‍ക്കായി നിർമിക്കുന്ന യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി ദുബൈ ആർടിഎ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വരുന്ന വെർട്ടിപോർട്ടിന്റെ നിർണം 60 ശതമാനം പിന്നിട്ടു.
ദുബൈ ഇന്റർനാഷണൽ വെര്‍ട്ടിപോര്‍ട്ട് അഥവാ DXV എന്നായിരിക്കും പറക്കും ടാക്സിക്കായി നിർമിക്കുന്ന ആദ്യ സ്റ്റേഷൻ അറിയപ്പെടുക. വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിര്‍മാണം. നാല് നിലകളിലായി 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും. ടേക്ക്-ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ചാര്‍ജിങ്ങ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ലോഞ്ച് എന്നിവ ഉള്‍പ്പെടും. പ്രതിവര്‍ഷം 42,000 ലാന്‍ഡിങ്ങുകളും 1,70,000 യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ദുബൈ വിമാനത്താവളത്തിന് പുറമെ സബീല്‍ ദുബൈ മാള്‍, ദുബായ് മറീന, പാം ജുമൈര എന്നിവിടങ്ങളിലും വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുന്നുണ്ട്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും പറക്കും ടാക്സികള്‍ സഞ്ചരിക്കുക. വെര്‍ട്ടിപോര്‍ട്ടിനെ വിവിധ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ദുബൈ വിമാനത്താവളത്തിൽ നിന്ന് പാം ജുമൈരയിലേക്ക് കാറില്‍ ഏകദേശം 45 മിനിറ്റ് എടുക്കുമെങ്കില്‍ പറക്കും ടാക്സികളില്‍ വെറും 12 മിനിറ്റ് മതിയാകുമെന്നാണ് കണക്ക്.