ഡല്‍ഹിയില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം പാകിസ്ഥാനിലേക്ക് തിരിച്ചുവിട്ടു

സ്പൈസ്ജെറ്റ് ബി737 വിമാനമാണ് പ്രത്യേക സാഹചര്യം പരിഗണിച്ച് കറാച്ചിയില്‍ ഇറക്കിയത്

Update: 2022-07-05 10:19 GMT
Advertising

ഡല്‍ഹിയില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം എണ്ണ ചോര്‍ച്ചയുണ്ടെന്ന പൈലറ്റിന്റെ അടിയന്തിര അറിയിപ്പിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പാകിസ്ഥാനിലേക്ക് തിരിച്ചുവിട്ടതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

സ്പൈസ്ജെറ്റ് ബി737 വിമാനമാണ് പ്രത്യേക സാഹചര്യം പരിഗണിച്ച് കറാച്ചിയില്‍ ഇറക്കിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് ട്വീറ്റ് ചെയ്തു. ഈ യാത്രക്കാരെ ദുബൈയിലേക്ക് കൊണ്ടുപോകാനായി പകരം മറ്റൊരു വിമാനം പാകിസ്ഥാനിലേക്ക് അയക്കുമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ വിമാനത്തിന് എണ്ണ ചോര്‍ച്ചയുണ്ടെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കാന്‍ അനുവാദം നല്‍കിയതെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് സെയ്ഫ് ഉള്ള പറഞ്ഞു.

വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡിങ് നടത്താന്‍ സാധിച്ചതായി സ്‌പൈസ് ജെറ്റ് അധികൃതരും വ്യക്തമാക്കി. വിമാനത്തിന് മറ്റെന്തെങ്കിലും തകരാറുകള്‍ നേരത്തെ, റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും നല്‍കിയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News