Writer - razinabdulazeez
razinab@321
ദുബൈ: ഡെലിവറി രംഗത്തെ മികവിന് ദുബൈ ആർ.ടി.എയും പൊലീസും നൽകുന്ന അവാർഡിന് അപേക്ഷക്ഷണിച്ചു. നാളെ മുതൽ മേയ് 31 വരെ അവാർഡിന് രജിസ്റ്റർ ചെയ്യാം. ഡെലിവറി മേഖലയിലെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. മികച്ച ഡെലിവറി ഡ്രൈവർമാർ, മികച്ച ഡെലവറി കമ്പനികൾ, ഈരംഗത്തെ പങ്കാളികൾ തുടങ്ങി മൂന്ന് മേഖലയിലാണ് അവാർഡുകൾ. മൊബൈൽ ആപ്ലിക്കേഷൻ വഴി ഡെലിവറി സേവനം നൽകുന്ന മികച്ച മൂന്ന് കമ്പനികൾ, ഈരംഗത്തെ മികച്ച പാർട്ണർമാർ എന്നിവർക്ക് പുറമേ 200 ഡെലിവറി ഡ്രൈവർമാർക്കും അവാർഡ് നൽകും. നിയമപാലനം, അപകടരഹിത ഡെലവറി, പെരുമാറ്റം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മികച്ച ഡ്രൈവർമാരെ തെരഞ്ഞെടുക്കുക. ഗുണനിലവാരം, ആരോഗ്യം, സുരക്ഷാ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും, ആര്‍.ടി.എ. യുടെ നിയന്ത്രണങ്ങള്‍ അനുസരിക്കുന്നതിലും, ഡ്രൈവര്‍മാരെ പരിശീലിപ്പിക്കുന്നതിലും നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളെയാണ് മികച്ച കമ്പനിക്കുള്ള അവാർഡിന് പരിഗണിക്കുക.