ദുബൈ സെന്‍ട്രല്‍ കാര്‍ഗോ ഹബ്ബ് വീണ്ടും തുറക്കും; കോവിഡിന് ശേഷം ആദ്യമായാണ് ഹബ്ബ് തുറക്കുന്നത്
Update: 2022-03-17 04:56 GMT
ദുബൈ ജബല്‍അലി മക്തൂം വിമാനത്താവളത്തിലെ കാര്‍ഗോ ഹബ്ബ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. ഈമാസം 26 മുതലാണ് ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ കാര്‍ഗോ ഹബ്ബ് പുനരാരംഭിക്കുകയെന്ന് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച കേന്ദ്രം, രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. ഇതോടെ ദുബൈയിലെ രണ്ട് വിമാനത്താവളങ്ങളിലും പഴയതുപോലെ അന്താരാഷ്ട്ര ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമൊരുങ്ങും.