ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം: തിരൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

കറാമയിലെ ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണു കഴിഞ്ഞ ബുധനാഴ്ച രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്

Update: 2023-10-21 10:30 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം തിരൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. തിരൂർ മുറിവഴിക്കൽ യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹമാണു രാത്രി നാട്ടിലേക്കു കൊണ്ടുപോകുന്നത്. രാത്രി 10 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ട് പോകുന്നത്.

ദുബൈ കറാമയിലെ ഡേ ടുഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണു കഴിഞ്ഞ ബുധനാഴ്ച രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. രണ്ടുപേര്‍ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. യാക്കൂബിനെ കൂടാതെ കണ്ണൂർ സ്വദേശി നിധിൻ ദാസും മരണത്തിനു കീഴടങ്ങി. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ടുള്ള നിയമനടപടികൾ പൂർത്തീകരിച്ചു. യാക്കൂബിന്റെ മൃതദേഹം ശനിയാഴ്ച്ച ഉച്ചയ്ക്കു രണ്ടു മണിക്ക് ദുബൈ മുഹൈസിന എമ്പാമിങ് സെന്ററിൽ പൊതുദർശനത്തിന് വെക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിധിൻ ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Summary: The body of Tirur native who died in Dubai gas cylinder accident will be brought home today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News