ദുബൈ പാടൂർ വെൽഫയർ കമ്മിറ്റി അജ്മാനിൽ പാടൂർ ഫെസ്റ്റ് ഒരുക്കി

Update: 2023-01-06 03:18 GMT
Advertising

ദുബൈ പാടൂർ വെൽഫയർ കമ്മിറ്റി അജ്മാനിൽ പാടൂർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഹാബിറ്റാറ്റ് സ്‌കൂളിൽ നടന്ന മേള മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയിൽ വിഭാഗം മേധാവി എം.സി.എ നാസർ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പാടൂർ സ്വദേശികൾ പങ്കെടുത്തു.

കായിക മത്സരങ്ങളിൽ പാടൂർ നൈറ്റ്‌സ് ഓവറാൾ ട്രോഫി നേടി. പാടൂർ സ്റ്റാർസാണ് റണ്ണർ അപ്പ്. ഫാറൂഖ് കാട്ടേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.കെ നസീർ, ജാബിർ മജീദ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സി.കെ നസീർ, ഹഫീസ് മുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News