ദുബൈ എസ്.കെ.എസ്.എസ്.എഫ് രക്ത ദാന ക്യാമ്പ് നാളെ

ഗൾഫ് സത്യധാരയുടെയും ദുബൈ വിഖായയുടേയും സഹകരണത്തോടെയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്

Update: 2022-02-26 12:49 GMT
Editor : ubaid | By : Web Desk

ദുബൈ സോൺ വിഖായ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ നടക്കും. അൽ വുഹൈദയിലെ ദുബൈ സുന്നി സെന്റർ മദ്റസയിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് മൂന്നു വരെയാണ് ക്യാമ്പ് നടക്കുന്നത്. എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ദുബൈ എസ്.കെ.എസ്.എസ്.എഫ്-സമർപ്പണം 2022 ന്റെ കീഴിൽ നടക്കുന്ന സംഘടന ശാക്തീകരണ കാമ്പയിന്റെ ഭാഗമായി ഗൾഫ് സത്യധാരയുടെയും ദുബൈ വിഖായയുടേയും സഹകരണത്തോടെയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. അൽ ഐനിലെ കനദ് ഹോസ്പിറ്റലിലെ ഡോ. സകരിയ നേതൃത്വം നൽകുന്ന പഠന ക്ലാസും ക്യാമ്പിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News