ദുബൈയിൽ 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ്

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇളവ് പ്രഖ്യാപിച്ചത്.

Update: 2021-07-30 17:18 GMT

ദുബൈയിൽ 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ് പ്രഖ്യാപിച്ചു. ദുബൈ നഗരസഭ മുതൽ ആർ ടി എ വരെയുള്ള വകുപ്പുകളിൽ ഇളവ് ലഭ്യമായിരിക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇളവ് പ്രഖ്യാപിച്ചത്.ദുബൈയിലെ ബിസിനസ് എളുപ്പമാക്കാനും ജീവിതചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ 88 സേവനങ്ങളുടെ ഫീസിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. 

ദുബൈ നഗരസഭ, ദുബൈ ഇക്കണോമി, ആർ ടി എ, ടൂറിസം വകുപ്പ്, കോടതികൾ, ഹെൽത്ത് അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെല്ലാം ഫീസിളവുണ്ടാകും. ദുബൈ മാരിടൈം സിറ്റി അതോറിറ്റി റെസിഡന്റ് വിസക്കും വിസ പുതുക്കാനുമുള്ളു ഫീസുകൾ കുറക്കും. നഗരസഭയുടെ ലേബർ സപ്ലൈ റൂമുകൾക്ക് ഈടാക്കുന്ന ഫീസ്, ചെക്ക് റീ ഇഷ്യൂ, അടിയന്തര മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് റിന്യൂവൽ എന്നിവക്കുള്ള ഫീസുകൾ കുറക്കും. ദുബൈ ടൂറിസം വകുപ്പിന്റെ ടൂറിസം പെർമിറ്റ്, നഷ്ടപ്പെട്ട പെർമിറ്റ് മാറ്റി നൽകൽ, 16 വയസിന് താഴെയുള്ളവർക്ക് നൽകുന്ന ടൂറിസം പെർമിറ്റ്, ഫാഷൻ ഷോ അനുമതി എന്നിവക്ക് ഈടാക്കുന്ന ഫീസിലും ഇളവ് നൽകും.

Advertising
Advertising

ട്രാഫിക് ഫയൽ ട്രാൻസ്ഫർ, നിർമാണത്തിനായി താൽകാലികമായി റോഡ് അടക്കൽ, വിനോദ ബൈക്ക് എന്നിവക്ക് ഈടാക്കുന്ന ഫീസുകൾ കുറക്കും. ബ്രോക്കർ കാർഡ്, റിയൽ എസ്റ്റേറ്റ് ഏജൻറ് കാർഡ് എന്നിവക്ക് ഈടാക്കുന്ന ഫീസ് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് കുറക്കും. ദുബൈ കോടതികൾ സിവിൽ കേസ് വിധിപകർപ്പ് സാക്ഷ്യപ്പെടുത്താനുള്ള ഫീസ് കുറക്കും. ദുബൈ ഹെൽത്ത് അതോറിറ്റി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസിൽ ഇളവ് നൽകും. ബിസിനസ് സെന്ററുകളുടെ ലൈസൻസ് എടുക്കാനും, പുതുക്കാനും ദുബൈ സാമ്പത്തിക വകുപ്പ് ഈടാക്കുന്ന ഫീസ് കുറക്കും. സർക്കാർ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾക്കും ലൈസൻസിന്റെ കാര്യത്തിലും ഇളവുണ്ടാകും.

ദുബൈ നഗരസഭയുടെ ഫീസ് ഇളവുകൾ


ലേബർ സപ്ലൈ റൂമും ഫീസ്

ചെക്ക് റീ ഇഷ്യൂ

അടിയന്തര മെഡിക്കൽ സർട്ടിഫിക്കറ്റ്

ഹെൽത്ത് കാർഡ് പുതുക്കൽ


ദുബൈ ടൂറിസം നൽകുന്ന ഫീസ് ഇളവുകൾ


ടൂറിസം പെർമിറ്റ്

പെർമിറ്റ് മാറ്റി നൽകൽ

16 വയസിന് താഴെയുള്ളവർക്ക് നൽകുന്ന ടൂറിസം പെർമിറ്റ്

ഫാഷൻ ഷോ അനുമതി

RTA നൽകുന്ന ഫീസ് ഇളവുകൾ

ട്രാഫിക് ഫയൽ ട്രാൻസ്ഫർ

നിർമാണത്തിനായി റോഡ് അടക്കൽ

വിനോദ ബൈക്ക്

ലാൻഡ് വകുപ്പിന്റെ ഫീസ് ഇളവുകൾ

ബ്രോക്കർ കാർഡ്

റിയൽ എസ്റ്റേറ്റ് ഏജൻറ് പെർമിറ്റ്

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News