ദുരിതാശ്വാസ സാമഗ്രികൾ പാക്ക് ചെയ്യുന്നിടത്ത് സേവന സന്നദ്ധരായി ദുബൈ ഭരണാധികാരിയും കുടുംബവും

തുർക്കിയിലേക്കും, സിറിയയിലേക്കും സാധനങ്ങൾ അയക്കാൻ കർമ നിരതരായ സന്നദ്ധ പ്രവർത്തകർക്കൊപ്പമാണ് ദുബൈ ഭരണാധികാരി മക്കളും കൊച്ചുമക്കളുമായി കടന്നുവന്നത്

Update: 2023-03-13 18:56 GMT
Editor : rishad | By : Web Desk

രാജകുടുംബത്തിലെ കുട്ടികൾ സാമഗ്രികൾ പൊതിഞ്ഞുകെട്ടാൻ സന്നദ്ധപ്രവർത്തകർക്കൊപ്പം ചേർന്നപ്പോള്‍

Advertising

ദുബൈ: ദുരിതാശ്വാസ സാമഗ്രികൾ പാക്ക് ചെയ്യുന്നിടത്ത് സേവന സന്നദ്ധനായി നാടിന്റെ ഭരണാധികാരിയും കുടുംബവും എത്തിയത് നൂറുകണക്കിന് വളണ്ടിയർമാരെ ആവേശത്തിലാക്കി. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുർക്കിയിലേക്കും, സിറിയയിലേക്കും സാധനങ്ങൾ അയക്കാൻ കർമ നിരതരായ സന്നദ്ധ പ്രവർത്തകർക്കൊപ്പമാണ് ദുബൈ ഭരണാധികാരി മക്കളും കൊച്ചുമക്കളുമായി കടന്നുവന്നത്.

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കി, സിറിയ ജനതയുടെ കണ്ണീരൊപ്പാൻ വിപുലമായ സന്നദ്ധപ്രവർത്തനമാണ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്നത്. വിവിധ രാജ്യക്കാരാണ് ദുരിതബാധിതർക്കായി ശേഖരിച്ച വസ്തുക്കൾ പാക്ക് ചെയ്യാനായി വേൾഡ് ട്രേഡ് സെന്ററിൽ വളണ്ടിയർമാരമായി എത്തിയത്. എന്നാൽ, സേവന സന്നദ്ധനായി നാടിന്റെ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം തന്റെ മക്കളും, കൊച്ചുമക്കളുമായി ഇവർക്കൊപ്പം ചേർന്നത് പലരെയും ആശ്ചര്യപ്പെടുത്തുക മാത്രമല്ല, ആവേശത്തിലുമാക്കി. 

രാജകുടുംബത്തിലെ കുട്ടികൾ സാമഗ്രികൾ പൊതിഞ്ഞുകെട്ടാൻ സന്നദ്ധപ്രവർത്തകർക്കൊപ്പം ചേർന്നു. ഭക്ഷണം, വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവയാണ് ബോക്സുകളിലാക്കി ദുരന്തമേഖലയിലേക്ക് അയക്കുന്നത്. റെഡ് ക്രസന്റ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് എന്നിവ ചേർന്നാണ് ബ്രിഡ്ജസ് ഓഫ് ഗിവിങ് എന്ന പേരിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നത്. ദുരിതഭൂമിയിൽ യു എ ഇയുടെ രക്ഷാപ്രവർത്തനത്തിനും കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിനും പുറമേയാണ് ഈ തുടർ സഹായ സംരംഭങ്ങൾ. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News