ദുബൈയില്‍ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ബിസിനെസ്സ് സെറ്റപ്പ് ഓഫിസ് തുറന്ന് ഇ.സി.എച്ച്

Update: 2022-04-11 13:02 GMT

ദുബൈയില്‍ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ബിസിനെസ്സ് സെറ്റപ്പ് ഓഫിസ് തുറന്ന് സര്‍ക്കാര്‍ സേവന മേഖലയിലെ പ്രമുഖ സ്ഥാപനമായ ഇ.സി.എച്ച്. ബിസിനസ്സ് സെറ്റപ്പ് മേഖലയിലെ പരമ്പരാഗത രീതികളെ മാറ്റിയെത്തുന്നുതായിരിക്കും ഇ.സി.എച്ചിന്റെ പുതിയ ഡിജിറ്റല്‍ ഷോറൂമെന്നും നൂറ് ശതമാനം സമ്പൂര്‍ണ പേപ്പര്‍ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ദുബൈയിലെ ആദ്യ സ്വകാര്യ-സര്‍ക്കാര്‍ സേവന കേന്ദ്രം കൂടിയാണിതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.




 


ഏറ്റവും മികച്ച ഭാവി ലോകം സ്വപനംകാണുന്ന ദുബൈ ഭരണകൂടത്തിന്റെ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നതില്‍ തങ്ങള്‍ക്കഭിമാനമുണ്ടെന്ന് ഇ.സി.എച്ഛ് സി.ഇ.ഒ പറഞ്ഞു. ഐ.ടി മേഖലയില്‍ തൊഴിലവസരങ്ങള്‍ തേടുന്ന വിദഗ്ധര്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതായിരിക്കും ഇ.സി.എച്ചിന്റെ പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖിസൈസില്‍ ആരംഭിച്ച ഇ.സി.എച്ചിന്റെ ഡിജിറ്റല്‍ ഷോറൂമിന്റെ ആദ്യ പൈലറ്റ് പ്രൊജക്റ്റ്, ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥരുടെയും, അറബ് പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്.

Advertising
Advertising


 



അല്‍ ബര്‍ഷാ, ജുമെയ്റ, ജെ.ബി.ആര്‍ എന്നിവിടങ്ങളിലായി മൂന്ന് പുതിയ ഡിജിറ്റല്‍ ഷോറൂമുകള്‍ കൂടി ഈ വര്‍ഷാവസാനം തന്നെ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. എമിറേറ്റിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് കരുത്തേകുന്ന ഇ.സി.എച്ചിന്റെ പുതിയ ഷോറൂം പ്രവാസികള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി പ്രത്യാശ പ്രകടിപ്പിച്ചു.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News